Valappottukal വളപ്പൊട്ടുകൾ

Community

വളപ്പൊട്ടുകൾ പോലെ ചിന്നി ചിതറിയ കുറേ ഓർമ്മകുറിപ്പുകളും... പരിഭവങ്ങളും പങ്കുവെയ്ക്കാനൊരിടം.


ഇടനാഴിയില് ഉടഞ്ഞു വീണ കുപ്പിവള പ്പൊട്ടുകള്..,
നിന്റെ കൈത്തണ്ടയില് പൊടിഞ്ഞുണങ്ങിയ ചോരപ്പടര്പ്പുകള്..,
കണ്ണു നീരിലാഴ്ന്നു പോയ പുഞ്ചിരിമലരുകള്..,
നിന്റെ പൂവിരല് തുമ്പിനാല് തൊട്ടറിഞ്ഞ മൃദുല വികാരങ്ങള്..,
പരിഭവ പിണക്കങ്ങള്..,
എല്ലാം മറവി കട്ടെടുക്കാതെ..,നിന്റെ ഓര്മ്മകളെ ന്ന്പേരെഴുതി,
മനസ്സിന്റെ ചെപ്പിലൊളിച്ച് വെച്ചിട്ടുണ്ട് ഞാന്....
എങ്കിലുമിന്നും മറക്കുവാനാവാതെ,
ഒരുപിണക്കം മാത്രം മഞ്ചാടി ച്ചോപ്പുള്ള നിന്റെ കവിളിണയില് നിന്നും ഇന്നുമെന്നോട് കടം പറയാറുണ്ട്........
വൈക്കോല്പുരയുടെ പിന്നാമ്പുറത്തുവെച്ച് ആരാരുമറിയാതെ തന്ന
ആദ്യത്തെ ചുംബനം..!